
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 78പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം1519ആയി .ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ത്രിപുരയിൽ നിന്നും എത്തിയ പുളിങ്കുന്നു സ്വദേശിയാണ്.76പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ .ഒരാളുടെ രോഗത്തിന്റെ സമ്പർക്ക ഉറവിടം വ്യക്തമല്ല .
 ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 9317
 വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 1462
 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ: 219
 ആശുപത്രികളിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ: 27