അമ്പലപ്പുുഴ: പറവൂർ പബ്ലിക് ലൈബ്രറിയിൽ ഗ്രന്ഥശാലാ വാരാഘോഷം ലോക സാക്ഷരതാദിനമായ ഇന്ന് രാവിലെ10ന് കല്ലേലി രാഘവൻപിള്ള യൂട്യൂബ് ചാനൽ വഴി ഉദ്ഘാടനം ചെയ്യും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഗ്രന്ഥശാലാ വാരാഘോഷം യൂട്യൂബ് വഴിയും ഫേസ്ബുക്ക് വഴിയുമാണ് നടത്തുന്നത്. വൈകിട്ട് 6.30 ന് അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് സി .കെ.രതികുമാർ തകഴി സ്മാരക സെക്രട്ടറി കെ. ബി. അജയകുമാറിന്റെ ഗ്രന്ഥശേഖരത്തിൽ നിന്നുള്ള പുസ്തകം ഏറ്റുവാങ്ങി പുസ്തക സമാഹരണം ഉദ്ഘാടനം ചെയ്യും. 9 ന് വൈകിട്ട് 7 ന് കുരീപ്പുഴ ശ്രീകുമാർ ഗ്രന്ഥശാലകളുമായുള്ള തന്റെ അനുഭവം പങ്കുവെക്കും. 10 ന് വൈകുന്നേരം 7 ന് ആലപ്പുഴ എസ്.ഡി കോളേജ് മലയാള വിഭാഗം മേധാവി ഡോ. എസ്. അജയകുമാറിന്റെ പ്രഭാഷണം. 11 ന് വൈകുന്നേരം 7 ന് ഗിരീഷ് കുമാർ എഴുത്തനുഭവവും പങ്ക് വയ്ക്കും. വർക്കല എസ്.എൻ. കോളേജ് മലയാള വിഭാഗം അസി. പ്രൊഫസർ ഡോ. നിത്യ പി.വിശ്വം വായനാനുഭവവും പങ്കുവെക്കും. 12 ന് വൈകുന്നേരം 7 ന് രോഗ-കീട നിയന്ത്രണം ജൈവ-ജീവാണു മാർഗ്ഗങ്ങളിലൂടെ എന്ന വിഷയത്തിൽ ഉഴവ് ജൈവ കർഷക കൂട്ടായ്മ ചെയർമാൻ വി. സുരേഷ് കുമാർ പങ്കെടുക്കും. 13 ന് വൈകിട്ട് 7ന് പുന്നപ്ര ജ്യോതികുമാറിൻ്റെ നാട്ടുവർത്തമാനം. ഗ്രന്ഥശാലാദിനമായ 14 ന് രാവിലെ വി .കെ. വിശ്വനാഥൻ പതാക ഉയർത്തും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ. കെ. വി. കുഞ്ഞികൃഷ്ണൻ ഗ്രന്ഥശാലാ വാരാഘോഷ സമാപനവും ഗ്രന്ഥശാലാദിനാഘോഷവും ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 ന് അക്ഷരദീപം തെളിക്കൽ. 7 ന് ഗ്രന്ഥശാലാ പ്രസ്ഥാനവും എന്റെ ലൈബ്രറിയും വിഷയത്തിൽ കെ. കുഞ്ഞച്ചൻ പ്രഭാഷണം നടത്തും.