ആലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ കാറ്റിലും മഴയിലും വള്ളങ്ങൾ നശിച്ചവർക്ക് സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്റി പിണറായി വിജയനും മന്ത്റി ജെ.മേഴ്സിക്കുട്ടിയമ്മക്കും കത്ത്
നൽകിയതായി മന്ത്റി ജി.സുധാകരൻ അറിയിച്ചു. അടിയന്തരസഹായം നൽകുന്നതിനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.ഞായറാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിലും
കാറ്റിലും അമ്പലപ്പുഴ തീരത്ത് 9 വള്ളങ്ങൾക്ക് നാശനഷ്ടം ഉണ്ടായി. നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തുവാൻ ഫിഷറീസ്
വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.