ചേർത്തല: എസ്.എൻ ട്രസ്​റ്റ് തിരഞ്ഞെടുപ്പിൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിച്ച ഔദ്യോഗിക പാനലിലെ 659 പേരെ എതിരില്ലാതെ തിരഞ്ഞടുത്ത വോട്ടർമാരെയും ശക്തമായ നേതൃത്വം വഹിച്ച വെള്ളാപ്പള്ളി നടേശനെയും ശ്രീനാരായണ എംപ്ളോയീസ് ഫോറം കേന്ദ്രസമിതി അഭിനന്ദിച്ചു. 10 റീജിയണുകളിൽ 8ലും വെള്ളാപ്പള്ളി നയിക്കുന്ന പാനലിന് എതിരില്ല. കൊല്ലത്തും ചേർത്തലയിലും മാത്രമാണ് എതിർ പാനലുള്ളത്.

പ്രസിഡന്റ് എസ്.അജുലാൽ അദ്ധ്യക്ഷനായി. യോഗത്തിൽ സെക്രട്ടറി ഡോ.വി.ശ്രീകുമാർ,ഗോകുൽദാസ്, കോ-ഓർഡിനേ​റ്റർ പി.വി. രജിമോൻ, ട്രഷറർ ബി.ശിവപ്രസാദ് എന്നിവർ സംസാരിച്ചു.യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ ബിജു പുളിക്കലേടത്ത്,ഷിബു കൊ​റ്റംപ്പള്ളി,കെ.പി.ഗോപാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറിമാരായ ജി.ബൈജു, ദിനു വാലുപറമ്പിൽ, സുനിൽ താമരശ്ശേരി, കുട്ടനാട് ഗോകുൽദാസ്, അനില പ്രദീപ്, ജിജി ഹരിദാസ്, ഷിബു ശശി, ഹൈറേഞ്ച് മജേഷ്, കമ്മി​റ്റി അംഗങ്ങളായ ശ്രീലത മാവേലിക്കര,ഡോ.സരോജ് കുമാർ, സന്തോഷ് തൊടുപുഴ,ചേർത്തല പ്രശോഭ്,ഫോറം കൊല്ലം യൂണിയൻ സെക്രട്ടറി ഡോ.വിഷ്ണു, പത്തനംതിട്ട ഫോറം യൂണിയൻ പ്രസിഡന്റ് രാജാ ഭാസ് എന്നിവർ സംസാരിച്ചു.