dzg

ഹരിപ്പാട്: ന്യൂമോണിയാ ബാധിച്ച് ചികിത്സയിലായിരുന്ന സൈനികൻ മരിച്ചു. കുമാരപുരം താമല്ലാക്കൽ വിളയിൽ കിഴക്കതിൽ വിജയൻപിള്ളയുടെ മകൻ വിനീത് കുമാർ (36) ആണ് മരിച്ചത്. ഉത്തരാഖണ്ട് ഡെറാഡൂണിൽ സേവനം അനുഷ്ടിക്കവേയാണ് ന്യുമോണിയ ബാധിച്ചത്. തുടർന്ന് ഡൽഹി മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ടാണ് മരിച്ചത്. മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളൊടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മാതാവ്: ഉഷ. ഭാര്യ: സൂര്യറാണി. മക്കൾ: അനാമിക, അവന്തിക.