പൂച്ചാക്കൽ:- പാണാവള്ളി പഞ്ചായത്തിലെ രണ്ട് അങ്കണവാടികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ നിർവഹിയ്ക്കും.പഞ്ചായത്ത് പ്രസിഡന്റ് ഡോ.പ്രദീപ് കൂടയ്ക്കൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം പി.എം പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ശെൽവരാജ് എന്നിവർ മുഖ്യപ്രഭാക്ഷണം നടത്തും.