ചേർത്തല:എസ്.എൻ.ട്രസ്റ്റിന് കീഴിലെ ചേർത്തല ആർ.ഡി.സിയിലേയ്ക്ക് 18ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന പാനലിന്റെ വിജയത്തിനായി തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. വി.എം.പുരുഷോത്തമൻ,കെ.എൽ.ശിവാനന്ദൻ,കെ.വി.സാബുലാൽ(രക്ഷാധികാരികൾ),കെ.എൽ.അശോകൻ(ചെയർമാൻ),വി.ശശികുമാർ(വൈസ് ചെയർമാൻ),പി.വി.ബിനേഷ്(കൺവീനർ),പി.എസ്.എൻ.ബാബു(ജോയിന്റ് കൺവീനർ),കെ.എൻ.പ്രേമാനന്ദൻ(ട്രഷറർ) കൂടാതെ കമ്മിറ്റി അംഗങ്ങളായി ചേർത്തല ആർ.ഡി.സിയുടെ പരിധിയിലുള്ള യൂണിയൻ പ്രസിഡന്റ്,സെക്രട്ടറിമാരെയും വൈക്കം യൂണിയൻ സെക്രട്ടറിയായ എം.പി.സെന്നിനേയും തിരഞ്ഞെടുത്തു.യോഗത്തിൽ വി.എം.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു.ചേർത്തല ആർ.ഡി.സിയിൽ 45 പേരെയാണ് തിരഞ്ഞെടുക്കേണ്ടത്.ഒൗദ്ധ്യോഗിക പാനലിനെതിരെ മൂന്നു പേർ മാത്രമാണ് മത്സരിക്കുന്നത്.