kaumudy-news-headlines

ചേർത്തല : എസ്.എൻ ട്രസ്​റ്റ് ഭാരവാഹി തിരഞ്ഞെടുപ്പി​ന്റെ ആദ്യ ഘട്ടത്തി​ൽ 8 മേഖലകളിൽ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന പാനലിന് എതിരില്ല. രണ്ടിടത്തു മാത്രമാണ് മത്സരം. 18 നാണ് ആദ്യഘട്ടം തിരഞ്ഞെടുപ്പ്. കണ്ണൂർ, കോഴിക്കോട്,ആലത്തൂർ,നാട്ടിക,നങ്ങ്യാർകുളങ്ങര, പുനലൂർ, വർക്കല,ചെമ്പഴന്തി എന്നിവി​ടങ്ങളിലാണ് വെള്ളാപ്പള്ളി നയിക്കുന്ന ഔദ്യോഗിക പാനലിന് എതിരില്ലാത്തത്. ചേർത്തല,കൊല്ലം എന്നിവി​ടങ്ങളിലാണ് മത്സരം.

പത്ത് മേഖലകളിൽ നിന്നുള്ള ഡയറക്ടർ ബോർഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പാണ് നടക്കുക. നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പിൻവലിക്കലും ഇന്നലെ പൂർത്തിയായപ്പോഴാണ് 8 റീജി​യണുകളിൽ വെള്ളാപ്പള്ളിപാനൽ എതിരില്ലാതെ വിജയിച്ചത്. ചേർത്തലയിൽ 45 പേരെയാണ് തിരഞ്ഞെടുക്കേണ്ടത്. ഇവിടെ ഔദ്യോഗിക പാനലിനെതിരെ 3 പേർ മത്സരരംഗത്തുണ്ട്. കൊല്ലത്ത് 111 പേരെ തിരഞ്ഞെടുക്കണം. ഇവിടെ 77 പേർ ഔദ്യോഗിക പാനലിനെതിരെ രംഗത്തുണ്ട്. മൂന്ന് ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പി​ന്റെ രണ്ടാംഘട്ടം ഈ മാസം 26 ന് നടക്കും. ഒക്ടോബർ 8നാണ് ഭാരവാഹി തിരഞ്ഞെടുപ്പ്.

 വെ​ള്ളാ​പ്പ​ള്ളി​ക്ക് ​അ​ഭി​ന​ന്ദ​നം

എ​സ്.​എ​ൻ​ ​ട്ര​സ്​​റ്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ​ ​ന​യി​ച്ച​ ​ഔ​ദ്യോ​ഗി​ക​ ​പാ​ന​ലി​ലെ​ 659​ ​പേ​രെ​ ​എ​തി​രി​ല്ലാ​തെ​ ​തി​ര​ഞ്ഞ​ടു​ത്ത​ ​വോ​ട്ട​ർ​മാ​രെ​യും​ ​ശ​ക്ത​മാ​യ​ ​നേ​തൃ​ത്വം​ ​വ​ഹി​ച്ച​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​നെ​യും​ ​ശ്രീ​നാ​രാ​യ​ണ​ ​എം​പ്ളോ​യീ​സ് ​ഫോ​റം​ ​കേ​ന്ദ്ര​സ​മി​തി​ ​അ​ഭി​ന​ന്ദി​ച്ചു.​ 10​ ​റീ​ജി​യ​ണു​ക​ളി​ൽ​ 8​ലും​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​യി​ക്കു​ന്ന​ ​പാ​ന​ലി​ന് ​എ​തി​രി​ല്ല. പ്ര​സി​ഡ​ന്റ് ​എ​സ്.​അ​ജു​ലാ​ൽ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​യോ​ഗ​ത്തി​ൽ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​വി.​ശ്രീ​കു​മാ​ർ,​ഗോ​കു​ൽ​ദാ​സ്,​ ​കോ​-​ഓ​ർ​ഡി​നേ​​​റ്റ​ർ​ ​പി.​വി.​ ​ര​ജി​മോ​ൻ,​ ​ട്ര​ഷ​റ​ർ​ ​ബി.​ശി​വ​പ്ര​സാ​ദ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.