തുറവൂർ: തുറവൂർ ജംഗ്ഷനിലെ ഹൈ മാസ്റ്റ് ലൈറ്റിന്റെ തകരാർ പരിഹരിക്കാൻ തയ്യാറാകാത്ത തുറവൂർ ഗ്രാമപഞ്ചായത്തിന്റെ നടപടിക്കെതിരെ പ്രതിക്ഷേധം ശക്തമായി. ദേശീയപാതയിലെ തിരക്കേറിയ പ്രധാനപ്പെട്ട സിഗ്നൽ ജംഗ്ഷനുകളിൽ ഒന്നാണ് തുറവൂരിലേത്. നാലും കൂടിയ കവലയിലെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് ആഴ്ചകൾ പിന്നിട്ടു. അറ്റകുറ്റപ്പണികൾ നടത്തേണ്ട ചുമതല തുറവൂർ പഞ്ചായത്തിനാണ്. ആറ് വർഷം മുൻപ് കെ.സി.വേണുഗോപാൽ എം.പി യുടെ വികസനഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ ചെലവഴിച്ചാണ് ഹൈ മാസ്റ് ലൈറ്റ് കവലയുടെ ഹൃദയഭാഗത്ത് സ്ഥാപിച്ചത്.
കോൺഗ്രസ് തുറവൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈമാസ്റ്റ് വിളക്കുകാലിൽ റീത്ത് സമർപ്പിച്ചു പ്രതിഷേധിച്ചു. സമരം മണ്ഡലം പ്രസിഡന്റ് സി.ഒ.ജോർജ് ഉദ്ഘാടനം ചെയ്തു. തുറവൂർ ഷൺമുഖൻ ,ബിനീഷ്,ജോർജ്കുട്ടി ,വി. ഡി.കുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.