saji-cheriyan

മാന്നാർ: നവീകരിച്ച പാണ്ടനാട് എം.വി ലൈബ്രറിയുടെ കെട്ടിടത്തിന്റെ ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു.

ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 19 ലക്ഷം രൂപ ചെലവഴി​ച്ചാണ് നി​ർമാണം നി​ർവഹി​ച്ചത്.

ചെങ്ങന്നൂർ താലൂക്ക് റഫറൻസ് ലൈബ്രറിയായി ഉയർത്തപ്പെട്ട ഈ ലൈബ്രറിയിൽ വിവിധ ശാഖകളിലായി 14410 പുസ്തകങ്ങളും 950 ലേണിംഗ് റിസോഴ്സ് സി.ഡി കളും സജ്ജീകരിച്ചിട്ടുണ്ട്. വീടുകളിൽ പുസ്തകം എത്തിക്കുന്ന വനിതാ പുസ്തകവിതരണ പദ്ധതിയും കുട്ടികൾക്ക് ആവശ്യമായ ഇന്റർനെറ്റ് പഠനസൗകര്യവും നടപ്പിലാക്കി വരുന്നു.

പാണ്ടനാട് ചെമ്പഴന്നൂർ സി.കെ നീലകണ്ഠൻ പിള്ള സൗജന്യമായി നൽകിയ 5അഞ്ചു സെന്റ് വസ്തുവിലാണ് ലൈബ്രറി സ്ഥിതി ചെയ്യുന്നത്. യോഗത്തി​ൽ മുതിർന്ന ലൈബ്രറി പ്രവർത്തകരായ ടി​.കെ ചന്ദ്രചൂഡൻ നായർ, വി.എൻ ഗോപാലകൃഷ്ണപിള്ള, റ്റി.സി സോമൻ എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി അജിത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വിവേക്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാനും ലൈബ്രറി സെക്രട്ടറിയുമായ ജി.കൃഷ്ണകുമാർ, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവൻകുട്ടി ഐലാരത്തിൽ, വാർഡ് മെമ്പർ ആശ വി നായർ, ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൽ.പി സത്യപ്രകാശ്, സെക്രട്ടറി ബി.ഷാജ്ലാൽ, കവി ഒ.എസ് ഉണ്ണികൃഷ്ണൻ, ലൈബ്രറി പ്രസിഡന്റ് ടി​.എ ബെന്നിക്കുട്ടി എം.എസ് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.