a

മാവേലിക്കര: സുഹൃത്തി​ന്റെ കരുതൽ തുണയായി​. അനൂപി​ന് ഇനി​ പുതി​യ വീൽ ചെയറി​ൽ നീങ്ങാം.

പഴക്കം ചെന്ന വീൽ ചെയർ കാലപ്പഴക്കം മൂലം ബാറ്ററി ചാർജ് നിൽക്കാത്തതിന്റെ മനോവിഷമത്തിലായിരുന്നു പൊന്നാരംതോട്ടം സ്വദേശി അനൂപ്. വീൽ ചെയർ നന്നാക്കിയെടുക്കാൻ പണം കണ്ടെത്താൻ ഓണവുമായി ബന്ധപ്പെട്ട ഒരു മത്സരത്തിന്റെ ഭാഗമായുള്ള ലിങ്കിൽ ലൈക്ക് ചെയ്ത് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അനൂപ് ഫേസ് ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു.

ഫെയ്സ് ബുക്കിൽ അനൂപിന്റെ സുഹൃത്തായ യൂത്ത്ഫ്രണ്ട് സംസ്ഥാന അദ്ധ്യക്ഷ്യൻ സഞ്ജീവ് ഗോപാലകൃഷ്ണൻ, ഡോ.റിജി.ജി നായർ നേതൃത്വം നൽകുന്ന സായൂജ്യം ഫൗണ്ടേഷനെ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി മുൻ പ്രവാസിയും മനുഷ്യാവകാശ പ്രവർത്തകനുമായ ജോൺ ബോസ് വെൽ വീൽ ചെയറിനുള്ള ചെലവ് വഹിക്കുകയായിരുന്നു. വാർഡ് കൗൺസിലർ ഷാജി.എം.പണിക്കർ, ഡോ.റിജി.ജി നായർ, സഞ്ജീവ് ഗോപാലകൃഷ്ണൻ, ജോൺ ബോസ് വെൽ എന്നിവർ അനൂപിന്റെ വീട്ടിലെത്തി വീൽ ചെയർ സമർപ്പിച്ചു.