ചാരുംമൂട് : സി.പി.ഐ നേതാവും ട്രേഡ് യൂണിയൻ പ്രവർത്തകനുമായിരുന്ന വി.പ്രഭാകരൻപിള്ളയുടെ മൂന്നാം ചരമവാർഷികം ആചരിച്ചു. അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടി​വ് അംഗവും ഹൗസിംഗ് ബോർഡ് ചെയർമാനുമായ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടി​വ് അംഗം കെ.ചന്ദ്രനുണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം
കെ.എസ്.രവി, ആർ.ബാലനുണ്ണിത്താൻ, എം.മുഹമ്മദാലി, കെ.ജി.സദാശിവൻ, കെ.കൃഷ്ണൻകുട്ടി, പി.കെ.ചന്ദ്രമോഹൻ, എം.ജി. ശരത്ചന്ദ്രൻ, ആർ.രാജേഷ് ,എസ്.അരുൺ,എ.വെളുത്തകുഞ്ഞ്, പുത്തൻവിള പ്രഭാകരൻ, ജി.ശ്രീകുമാർ, എ.പ്രഭാകരൻ പിള്ള,എം..കെ.രാജേന്ദ്രൻ ,കെ.ശിവരാമൻ എന്നിവർ സംസാരിച്ചു.