തുറവൂർ: ഷാനിമോൾ ഇനിഷ്യേറ്റീവ് ഭവനപദ്ധതിയിലുൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച ഒന്നാമത്തെ വീടിന്റെ താക്കോൽദാനം 10 ന് രാവിലെ 9 ന് പള്ളിത്തോട്ടിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും.തുറവൂർ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് പള്ളിത്തോട് ഇണ്ടംതുരുത്ത് നികർത്തിൽ മേരി ജൂലിയറ്റിനാണ് വീട് നിർമ്മിച്ചു നൽകുന്നത്. ചടങ്ങിൽ ഷാനിമോൾ ഉസ്മാൻ എം.എൽ.എ, ഡി.സി.സി.പ്രസിഡൻ്റ് എം.ലിജു ,ദിലീപ് കണ്ണാടൻ, അഡ്വ.കെ.ഉമേശൻ, പി.കെ.ഫസലുദ്ദിൻ, ജെയ്സൺ കുറ്റിപ്പുറത്ത്, സി.ഒ.ജോർജ് എന്നിവർ പങ്കെടുക്കും.