അമ്പലപ്പുഴ: തകഴി​ ഗ്രാമ പഞ്ചായത്ത് ഓഫീസി​ൽ അഞ്ച് ജീവനക്കാർക്ക് കൊവി​ഡ് സ്ഥി​രീകരി​ച്ചു.

കഴിഞ്ഞ 27 ന് പുറക്കാട് സ്വദേശിയായ ജീവനക്കാരന് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതിനെത്തുടർന്ന് പഞ്ചായത്ത് ഓഫീസ് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. പിന്നീട് ജീവനക്കാരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് രണ്ട് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 11 പഞ്ചായത്തംഗങ്ങളും ജീവനക്കാരും ഉൾപ്പെടെ 46 പേരെ ആന്റിജൻ പരിശോധനക്ക് വിധേയമാക്കി. ഇതിൽ മൂന്നു ജീവനക്കാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.