ആലപ്പുഴ : ആലപ്പുഴ നഗരസഭ വാർഡ് 43(സക്കറിയ ബസാർ )ലെ പുല്ലുംപുറം പ്രദേശം, വാർഡ് 21(ആശ്രമം ) ലെ സിൽവർ സ്റ്റാർ വായനശാലക്ക് പടിഞ്ഞാറുവശം , നീലംപേരൂർ പഞ്ചായത്ത് വാർഡ് 6 (ചക്കച്ചം പാക്ക മുതൽ പതിനെട്ടിൽ ചിറ പാലം വരെ ), വാർഡ്ഏഴ് (നാരകത്തറ മുതൽ ചേന്നംഗിരി മഠത്തിൽ ഭഗവതിക്ഷേത്രം വരെ ), വാർഡ് ഒൻപത് (കൃഷ്ണപുരം മുതൽ മാടത്തിലാക്കൽ റോഡ് വരെ ), തൈക്കാട്ടുശ്ശേരി പഞ്ചായത്ത് വാർഡ് എട്ട്(ഗൗരിനാഥക്ഷേത്രം റോഡിന്റെ കിഴക്കേ അതിരും ചെട്ടുകടവ് തോടിന്റെ തെക്കേ അതിരും മാക്കേക്കടവ് ഫെറി റോഡിന്റെ വടക്കേ അതിരും), ചേർത്തല സൗത്ത് പഞ്ചായത്ത് വാർഡ് 22ൽ ( ഐസ് പ്ലാന്റ് മുതൽ ബീച്ച് വരെ ), എഴുപുന്ന പഞ്ചായത്ത് വാർഡ് അഞ്ചിലെ ആർ. എഫ് എക്‌സ്‌പോർട്ടേഴ്സ് എരമല്ലൂർ പ്രദേശങ്ങൾ എന്നി​വ കണ്ടെയി​ൻമെന്റ് സോണുകളായി​ പ്രഖ്യാപി​ച്ചു.

അമ്പലപ്പുഴ സൗത്ത് പഞ്ചായത്ത് വാർഡ് 15, പുളിങ്കുന്ന് പഞ്ചായത്ത് വാർഡ് നാല്, ആലപ്പുഴ നഗരസഭ 48, 28, 27, 12 വാർഡുകൾ, തൈക്കാട്ടുശ്ശേരി പഞ്ചായത്ത് വാർഡ് നാല്, പുന്നപ്ര സൗത്ത് പഞ്ചായത്തിലെ 6, 12, 15 വാർഡുകൾ , പുറക്കാട് പഞ്ചായത്ത് വാർഡ് 5, ചെറുതന പഞ്ചായത്ത് വാർഡ് അഞ്ച് തുടങ്ങിയ വാർഡുകൾ എന്നി​വയെ കണ്ടെയി​ൻമെന്റ് സോണി​ൽ നി​ന്ന് ഒഴി​വാക്കി​.