photo

ചേർത്തല:നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സഹവിദ്യാർത്ഥികളുടെ ഒരു കൈ സഹായം. എസ്.എൻ.ട്രസ്​റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ അഭിമുഖ്യത്തിൽ എഡ്യു ഹെൽപ്പ് പ്രോജക്ടിന്റെ ഭാഗമായി പത്ത് നിർദ്ധനരായ കുട്ടികൾക്ക് ടെലിവിഷനുകൾ വിതരണം ചെയ്തു. എ.എം. ആരീഫ് എം.പി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ യു.ജയൻ,ഹെഡ്മിസ്ട്രസ് പ്രശോഭ,പ്രോഗ്രാം ഓഫീസർ അനുപമ,എൻ.ജയൻ,അജിതകുമാരി,ഷൈമ കുട്ടപ്പൻ,ജി.അജി എന്നിവർ പങ്കെടുത്തു.