വള്ളികുന്നം: വള്ളികുന്നം ക്ഷീരഗ്രാമം പദ്ധതിയുടെ സംഘാടക സമിതി യോഗം ആർ രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് ക്ഷീരവികസന ഓഫിസർ അനുപമ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത മധു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. കെ അനിൽ, ഗ്രാമ പഞ്ചായത്തംഗം രാജിവ്കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ഷീര സംഘം പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു. നിർവഹണ കമ്മി​റ്റി രക്ഷാധികാരികളായി ആർ രാജേഷ്, എം എൽ എ,ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ രജനി ജയദേവിനെയും ചെയർമാനായി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദിരതങ്കപ്പനെയും കൺവീനർ ക്ഷീരവികസന വകുപ്പ്‌ ഓഫിസർ അനുപമയെയും തി​രഞ്ഞടുത്തു.