ആലപ്പുഴ: അവലൂക്കുന്ന് തെക്കനാര്യാട് കൈതത്തിൽ ശ്രീനാരായണ ഗുരുസ്മാരക ഭജനസമിതി അംഗങ്ങളായ വിദ്യാർത്ഥികളിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് കാഷ് അവാർഡിനായി അപേക്ഷ ക്ഷണിച്ചു. 15ന് വൈകിട്ട് അഞ്ചിനു മുമ്പായി മാർക്ക് ലിസ്റ്റ് സഹിതം സമിതി ഓഫീസിൽ അപേക്ഷ നൽകണം. 21ന് നടക്കുന്ന സമാധി ദിനാചരണ സഭയ്ക്കു ശേഷം അവാർഡുകൾ നൽകും.