ചേർത്തല:കൊവിഡ് രോഗിയായ ദളിത് പെൺകുട്ടിയെ ചികിത്സാ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോകും വഴി ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവം അത്യന്തം ഹീനവും പ്രതിഷേധാർഹവുമാണെന്ന് ബി.ഡി.ജെ.എസ് ചേർത്തല നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് ജെ.പി.വിനോദ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സോമൻ മുട്ടത്തിപ്പറമ്പ്,വൈസ് പ്രസിഡന്റ് പ്രകാശൻ ചേർത്തല,സജേഷ്.നന്ദ്യാട്ട്,അജി ഇടുപ്പുങ്കൽ,സൈജു വട്ടക്കര,അജിത്ത് മുഹമ്മ,പ്രകാശൻ ചുപ്രത്ത്,ഷാജി ചേർത്തല,സുദേവൻ,ഡി.ഗിരീഷ്കുമാർ എന്നിവർ സംസാരിച്ചു.