ആലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെ 93-ാം മഹാസമാധി ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിക്കുവാൻ തോണ്ടൻകുളങ്ങര ശ്രീനാരായണ പരസ്പര സേവാസംഘം തീരുമാനിച്ചു. പ്രസിഡന്റ് കെ.പി.ഭാസ്കര രാജൻ പതാക ഉയർത്തും. ഡി.ശശിധരൻ ദീപം തെളിക്കും. പുഷ്പാർച്ചന, ഗുരുകീർത്തന പാരായണം, ഭജന എന്നിവ നടത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ കെ.പി.ഭാസ്കര രാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി ദേവരാജൻ, കെ.പി.ശശി, സിദ്ധാർത്ഥൻ, ഡി.ശശിധരൻ, സുബ്രഹ്മണ്യദാസ്, പ്രദീപ്കുമാർ, പി.പ്രസാദ്, ബി.സുനിൽ, സി.മേഘദൂത്, രജനി, വി.ശിവ്രാസ്, പി.കെ.സിദ്ധാനന്ദൻ എന്നിവർ സംസാരിച്ചു.