s

ആലപ്പുഴ: കൊവിഡ് പശ്ചാത്തലത്തിൽ നീറ്റ് പ്രവേശന പരീക്ഷയ്ക്കായി പ്രത്യേക മാർഗ നിർദ്ദേശങ്ങൾ ജില്ല മെഡിക്കൽ ഓഫീസർപുറത്തിറക്കി. പരീക്ഷാകേന്ദ്രത്തിന്റെ പരിസരം, ക്ലാസ് മുറികൾ എന്നിവ അണുനശീകരണം നടത്തണം. കണ്ടെയിൻമെന്റ് സോൺ, ഹോട്ട്‌ സ്‌പോട്ട്, ക്വാറന്റൈൻ സാഹചര്യങ്ങളിൽ നിന്നും വരുന്ന പരീക്ഷാർത്ഥികൾക്ക് പ്രത്യേക പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിക്കണം. നിരീക്ഷണ കാലം പൂർത്തിയാക്കാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക റൂമുകൾ നല്കണം. പരീക്ഷാദിനത്തിലെ താപ പരിശോധനയിൽ ലഘുരോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ അവരെ സിക്ക് റൂമിൽ പരീക്ഷയെഴുതിക്കണം. രക്ഷിതാക്കളെ പരീക്ഷകേന്ദ്രത്തിനുള്ളിൽ പ്രവേശിപ്പിക്കരുത്.

ഇൻവിജിലേറ്റർമാരുടെ ശ്രദ്ധയ്ക്ക്

 3 ലെയർ മാസ്‌ക് നിർബന്ധമായും ധരിക്കണം.

 ഉത്തരക്കടലാസ് സ്വീകരിക്കാൻ വലിയ പ്ലാസ്റ്റിക് ബാഗ് ക്ലാസ് മുറിയിൽ ഉണ്ടായിരിക്കണം.

 കൈ കഴുകുന്നതിന് ലിക്വിഡ് സോപ്പ്, വെള്ളം എന്നിവ ഒരുക്കണം

 സാനിട്ടൈസറുകൾ പരീക്ഷ കേന്ദ്രത്തിന്റെ കവാടത്തിലും ക്ലാസ് മുറികളിലും ഉണ്ടായിരിക്കണം.

പരീക്ഷാർത്ഥികളുമായി സാമൂഹിക അകലം ഉറപ്പാക്കി മാത്രമിടപെടുക.

 ചോദ്യപേപ്പർ നൽകുന്നതിനു മുമ്പ് ഹാൻഡ് സാനിട്ടൈസർ ഉപയോഗിക്കുക

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്

 ത്രീ ലെയർ മാസ്‌ക് മൂക്കും വായും മൂടും വിധം ധരിക്കുക.

ഇടയ്ക്കിടെ മുഖത്ത് സ്പർശിക്കാതിരിക്കുക.

 പേന, കാൽക്കുലേറ്റർ തുടങ്ങി ഒന്നും കൊണ്ടുപോകേണ്ടതില്ല.

കുടിവെള്ളം കരുതുക. പങ്കിടാൻ പാടില്ല.

 ഉത്തരക്കടലാസ് നിർദ്ദിഷ്ട പ്ലാസ്റ്റിക് കവറിൽ നിക്ഷേപിക്കുക.