ആലപ്പുഴ : കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച അദ്ധ്യാപികയുടെ ജോലി സമയം അവരുടെ സൗകര്യാർത്ഥം ക്രമീകരിച്ച് പരാതിക്ക് പരിഹാരം കാണണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ചേർത്തല സെൻറ് അന്റണീസ് സ്‌കൂളിലെ ഹയർ സെക്കൻഡറി അദ്ധ്യാപിക സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസിന്റെ ഉത്തരവ്.
നടപടി സ്വീകരിച്ച ശേഷം ജില്ലാ കളക്ടർ മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.