ആലപ്പുഴ: ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും എത്തുന്ന ഉപഭോക്താക്കളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് ഇ രജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്തിയതായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം എത്തുന്നവരുടെ പേരും, മൊബൈൽ നമ്പരും അടക്കമുള്ള വിശദാംശങ്ങൾ സൂക്ഷിക്കണം. ഇ രജിസ്റ്റർ സംവിധാനപ്രകാരം ഹോട്ടലിനു മുന്നിൽ പതിച്ചിരിക്കുന്ന ക്യു ആർ കോഡ് ഉപഭോക്താക്കളുടെ മൊബൈൽ ഫോണിൽ സ്‌കാൻ ചെയ്താൽ പേരും, ഫോൺ നമ്പരും ഉൾപ്പടെയുള്ള ഉപഭോക്താക്കളുടെ വിശദാംശങ്ങൾ രജിസ്റ്ററാകും. തുടർന്ന് ഈ സംവിധാനമുള്ള ഏത് ഹോട്ടലിൽ പോയാലും ഉപഭോക്താക്കൾ ക്യു ആർ കോഡ് സ്‌കാൻചെയ്താൽമാത്രം മതിയാകും എല്ലാ കെ.എച്ച്,ആർ.എ. അംഗങ്ങൾക്കും സൗജന്യമായാണ് സംഘടന സംവിധാനം നൽകിയിരിക്കുന്നതെന്നും കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി.ജയപാലും അറിയിച്ചു..