# അപേക്ഷകൾ 15ന് മുമ്പായി നൽകണം
ആലപ്പുഴ: ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവന്നിരുന്ന ലോക് അദാലത്തുകൾ നിലവിലുള്ള കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ 17ന് ഇ അദാലത്തായി​ നടത്തും.
ഹൈക്കോടതി, ജില്ലാ കോടതി, എം.എ.സി.ടി കോടതി, സബ് കോടതി, മുൻസിഫ് കോടതി, മജിസ്‌ട്രേറ്റ് കോടതി തുടങ്ങിയ കോടതികളിൽ നിലവിലുള്ള കേസുകളും കോടതിയിൽ എത്താത്ത തർക്കങ്ങളും അദാലത്തിൽ പരിഗണിക്കും.
കോടതിയിൽ എത്താത്ത തർക്കങ്ങൾ ഉണ്ടെങ്കിൽ ഇങ്ങനെയുള്ള പരാതികളും അദാലത്തിൽ പരിഗണിക്കുവാൻ ബന്ധപ്പെട്ട പരാതിക്കാർക്ക് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി​യെ സമീപിക്കാം. പരാതികളും അപേക്ഷകളും ഇ മെയിൽ വഴി സമർപ്പിക്കണം. പരാതിക്കാരന്റെയും എതിർകക്ഷികളുടെയും ഇ മെയിൽ അഡ്രസും ഫോൺനമ്പറും അപേക്ഷയിൽ ഉൾപ്പെടുത്തണം. അദാലത്തിൽ പരിഗണിക്കുന്നതിനുള്ള അപേക്ഷകൾ 15ന് മുമ്പായി ആലപ്പുഴ ജില്ലാ നിയമസേവന അതോറിറ്റിയുടെ ഇ-മെയിലിൽ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
dlsaalpy100@gmail.com ഫോൺ 0477 2262495.

പരി​ഗണി​ക്കുന്ന പരാതി​കൾ

നിലവിലെ സാഹചര്യങ്ങളിൽ തീർപ്പാക്കുവാൻ കൂടുതൽ സാദ്ധ്യതയുള്ള കേസുകൾ, മോട്ടോർ ആക്‌സിഡന്റ് കേസുകൾ, സിവിൽ തർക്കങ്ങൾ, ഇലക്ട്രിസിറ്റി ആക്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കുടുംബതർക്കങ്ങൾ (ഡിവോഴ്‌സ് ഒഴികെ), കോമ്പൗണ്ടബിൾ ക്രിമിനൽ കേസുകൾ എന്നിവയാണ് അദാലത്തിൽ പരിഗണിക്കുന്നത്.

.