ആലപ്പുഴ: സേവനമാണ് രാഷ്ട്രീയമെന്ന് തെളിയിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് ബി.ജെ.പി ദക്ഷിണമേഖല പ്രസിസന്റ് കെ.സോമൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ 70ാം ജന്മദിനം പ്രമാണിച്ച് നടക്കുന്ന ആഘോഷങ്ങളുടെ ഭാഗയുള്ള സേവാഹി സപ്താഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.സജീവ് ലാൽ, സെൽ കോ - ഓർഡിനേറ്റർ ജി.വിനോദ് കുമാർ,ജില്ലാ ട്രഷറർ കെ.ജി.കർത്ത ,എസ്.ഗോപകുമാർ , രോഹിത് രാജ് , എ.ഡി.പ്രസാദ് , കൗൺസിലർ ആർ.ഹരി , രേണുക ശ്രീകുമാർ, സിന്ധു സുരേഷ്, അനീഷ് തിരുവമ്പാടി , അനിൽ പാഞ്ചജന്യം,ഹരികൃഷ്ണൻ , വി.സി.സാബു , അനീഷ് രാജ് എന്നിവർ നേതൃത്വം നൽകി .