ആലപ്പുഴ : നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പാത ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് എം.എം താഹിർ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ റിയാസ് പൊന്നാട്, എം.സാലിം, ഇബ്രാഹിം വണ്ടാനം, നാസർ പഴയങ്ങാടി, സിയാദ് മണ്ണാമുറി തുടങ്ങിയ ജില്ലയിലെ നേതാക്കൾ പ്രക്ഷിഭത്തിനു നേതൃത്വം നൽകി.