അമ്പലപ്പുഴ: കഴിഞ്ഞ ദിവസം അമ്പലപ്പുഴ ഭാഗത്ത് കാറ്റിലും, തിരമാലയിലും പെട്ട് തകർന്ന വള്ളങ്ങളിലെ എല്ലാ മത്സ്യ തൊഴിലാളി ഗ്രൂപ്പുകൾക്കും, മതിയായ നഷ്ട പരിഹാരം നൽകണമെന്ന് മത്സ്യ തൊഴിലാളി യൂണിയൻ സി .ഐ. ടി. യൂ അമ്പലപ്പുഴ ഏരിയാ കമ്മിറ്റി പ്രസിഡന്റ് റ്റി. എസ്. ജോസഫ്, സെക്രട്ടറി എ .എസ്. സുദർശനൻ എന്നിവർ സർക്കാരിനോട് ആവശ്വപ്പെട്ടു.