അമ്പലപ്പുഴ: കനത്ത മഴയ്ക്ക് മുമ്പുള്ള ദിവസങ്ങളിൽ നേരിയ തോതിൽ അടഞ്ഞിരുന്ന തോട്ടപ്പള്ളി പൊഴിമുഖം ഇന്നലെയോടെ പൂർണമായി അടഞ്ഞു. കിഴക്കൻ വെള്ളത്തിന്റെ വരവ് നിലച്ചതോടെ പൊഴി ഇനി മുറിക്കേണ്ടി വരില്ലെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പൊഴി മുഖം പൂർണമായി അടഞ്ഞതോടെ സ്പിൽവേ ഷട്ടറുകളും അടച്ചു.