ചേർത്തല:സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം സുഭാഷ് വാസു രാജിവച്ച് ഒഴിയണമെന്ന് എസ്.എൻ.ഡി.പി യോഗം സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നേരിടുന്ന സുഭാഷ് വാസു കേന്ദ്ര സർക്കാരിന് കീഴിലെ ബാേർഡ് ചെയർമാൻ സ്ഥാനത്ത് ഇരുന്ന് അഴിമതി നടത്തുന്നതിനുള്ള സാദ്ധ്യതകൾ ഏറെയാണെന്ന് യോഗം ആരോപിച്ചു. .ജില്ലാ പ്രസിഡന്റ് എം.മനോജ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ജയൻ സുരേന്ദ്രൻ,രാജീവ് അയ്യപ്പഞ്ചേരി,ദീപക് തുറവൂർ,സുരാജ് നെടുമ്പ്രക്കാട്,രാജു കണിച്ചുകുളങ്ങര,മഞ്ജു കുറ്റിക്കാട് എന്നിവർ സംസാരിച്ചു.