മാവേലിക്കര: ഭാരതീയ വ്യാപാരി വ്യവസായി സംഘം താലൂക്ക് സമിതി രൂപീകരിച്ചു. യോഗത്തിൽ ജില്ല സെക്രട്ടറി ആർ.ഗോപാലകൃഷ്ണൻ, ജില്ല വൈസ് പ്രസിഡന്റ് സതീശൻ മാവേലിക്കര എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി അഡ്വ.ദേവീപ്രസാദ് (പ്രസിഡന്റ്), അരുൺ ഭാനു (സെക്രട്ടറി), മോഹൻലാൽ, ശ്രീജിത്കുമാർ, സുജിതകുമാരി (വൈസ് പ്രസിഡന്റ്), രാജേഷ് ഉണ്ണിച്ചേത്ത്, എൻ.അജയൻ, സുധാകുമാരി (ജോ.സെക്രട്ടറി), വിജയകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.