മാവേലിക്കര: കേളിയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി നൃത്ത, സംഗീത മത്സരം സംഘടിപ്പിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയാണ് പരിപാടികൾ നടത്തുന്നത്. ഭരതനാട്യം, കുച്ചപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മോണോ ആക്ട്, മിമിക്രി എന്നീ ഇനങ്ങളിൽ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, ഡിഗ്രി തലത്തിലുള്ള ഗ്രൂപ്പുകളിലായിട്ടാണ് മത്സരം നടത്തുന്നത്. 10 മുതൽ 25 വരെ ഓൺലൈൻ വഴിയായിരിക്കും രജിസ്ട്രേഷൻ. www.kelimavelikara.com എന്ന വെബ് സൈറ്റ് വഴി മൽത്സരാർത്ഥികൾ വീഡിയോകൾ സമർപ്പിക്കാം. 27ന് മത്സരാർത്ഥി​കൾ അപേക്ഷ സമർപ്പിച്ച മെയിൽ ഐഡിയിൽ വീഡിയോ സമർപ്പിക്കാനുള്ള ഡ്രൈവ് ലിങ്കും മാർഗനിർദേശങ്ങളും അയക്കും. 9562457I84, 9447226443.