ചാരുംമൂട് : പാലമേൽ ഗ്രാമ പഞ്ചായത്തിൽ ഇന്നലെ നടത്തിയ കൊവിഡ് ആന്റിജൻ പരിശോധനയിൽ 10 പേർക്ക് രോഗം സ്ഥിരീകരിച്ചു.

പാലമേൽ പഞ്ചായത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള 137 പേർക്ക് ഇന്നലെ നടത്തിയ പരിശോധനയിലാണ് 6,7,19 വാർഡുകളിലായി 10 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരു കുടുംബത്തിലെ 4 പേരും മറ്റൊരു കുടുംബത്തിലെ 3 പേരും ഉൾപ്പെടുന്നു.

താമരക്കുളം പഞ്ചായത്തിൽ ഇന്നലെയും 100 പേർക്ക് ആന്റിജൻ പരിശോധന നടത്തി. 9-ാം വാർഡിൽ രണ്ട് പേർക്കും 16-ാം വാർഡിൽ ഒരാൾക്കും രോഗബാധ കണ്ടെത്തി. ചുനക്കര പഞ്ചായത്തിൽ സ്വകാര്യാശുപത്രിയിലെ നഴ്സിനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.