ആലപ്പുഴ : ഇന്നലെ ജില്ലയിൽ 217 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ വിദേശത്തുനിന്നും 29 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 183 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിൽ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 1589 ആയി.
ഇന്നലെ 147 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കായംകുളം നഗരസഭ വാർഡ് 2, 8, 37, ആലപ്പുഴ നഗരസഭ വാർഡ് 37(മുൻസിപ്പൽ കൗൺസിലറുടെ വീടിന്റെ പടിഞ്ഞാറ് വശം മുതൽ വട്ടയാൽ പള്ളിക്ക് എതിർവശം വരെ ), 51(കൊമ്മാടി ബ്രിഡ്ജ് മുതൽ ഗസ്റ്റ് ഹൗസ് കൊമ്മാടി ബ്രിഡ്ജ് മുതൽ പോപ്പി ബ്രിഡ്ജ് വരെ ), തഴക്കര പഞ്ചായത്ത് വാർഡ് 16(അറുനൂറ്റിമംഗലം യു. പി സ്കൂളിന് കിഴക്ക് വശത്തെ റോഡിന്റെ പടിഞ്ഞാറു വശം തറമേൽക്കാവ് ക്ഷേത്രം ഭാഗം, കോളനി റോഡിന്റെ വടക്ക് ഭാഗം ) വെണ്മണി പഞ്ചായത്ത് വാർഡ് 9, 6, ചേർത്തല സൗത്ത് പഞ്ചായത്ത് വാർഡ് 17 -ാം വാർഡിൽ കാക്കിരി ബസ് സ്റ്റോപ്പ് പടിഞ്ഞാറ് ബീച്ച് പ്രദേശം മുതൽ -വെളാങ്കണ്ണി കുരിശടി പ്രദേശം പടിഞ്ഞാറ് ബീച്ച് വരെ, തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ചിങ്ങോലി പഞ്ചായത്ത് വാർഡ് 9, കൈനകരി പഞ്ചായത്ത് വാർഡ് 8, 9, ആലപ്പുഴ നഗരസഭ വാർഡ് 44, 42, 39-ാം വാർഡിൽ പനേഴത്ത് പ്രദേശം ഒഴികെ, വെണ്മണി പഞ്ചായത്ത് വാർഡ് 2, കഞ്ഞിക്കുഴി പഞ്ചായത്ത് വാർഡ് 15, ചാമ്പക്കുളം പഞ്ചായത്ത് വാർഡ് 1, തൈക്കാട്ടുശ്ശേരി പഞ്ചായത്ത് വാർഡ് 3, മാരാരിക്കുളം സൗത്ത് പഞ്ചായത്ത് വാർഡ് 16, ചുനക്കര പഞ്ചായത്ത് വാർഡ് 5, തുടങ്ങിയ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.