ചാരുംമൂട്: കോന്നി കേന്ദ്രമായി പ്രവർത്തിക്കുന്ന പോപ്പുലർ ഫൈനാൻസ് എന്ന പണമിടപാടു സ്ഥാപനത്തിലെ താമരക്കുളം ശാഖയിൽ പണം നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ടവർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. നിക്ഷേപകർ ചത്തിയറ വി.എച്ച്. എസ്.എസിൽ യോഗം ചേർന്നാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. താമരക്കുളത്തെ ശാഖ തുടങ്ങിയതു മുതൽ വിവിധ കാലങ്ങളിൽ നിക്ഷേപം നടത്തിയവരാണ് യോഗം ചേർന്നത്. നിക്ഷേപകരെല്ലാം തന്നെ നൂറനാട്, പത്തനംതിട്ട ജില്ല, ആലപ്പുഴ ജില്ല പൊലീസ് അധികാരികൾ, അതിനോടൊപ്പം പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി, എം.പി, എം.എൽ.എ തുടങ്ങി എല്ലാ ഉന്നതർക്കും പരാതി നൽകി കഴിഞ്ഞു.കോന്നി കേന്ദ്രമായി രൂപം കൊണ്ട പോപ്പുലർ ആക്ഷൻ കൗൺസിലുമായി സഹകരിച്ച് പ്രവർത്തിക്കുവാനാണ് തീരുമാനം.