പൂച്ചാക്കൽ:- പാണാവള്ളി പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച രണ്ട് അങ്കണവാടികൾ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പാണാവള്ളി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ കുളങ്ങര ലക്ഷം വീട് പ്രദേശത്തും,ഒൻപതാം വാർഡിലെ നാല്പെത്തീണ്ണീശ്വരം കവലയിലുമാണ് അങ്കണവാടികൾ പുനർനിർമ്മിച്ചത് . പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കൂടയ്ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം പി.എം. പ്രമോദ് മുഖ്യ പ്രഭാക്ഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ശെൽവരാജ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബാ സത്യൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ മേഘാ വേണു , സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാന്മാരായ ഇ.കെ പ്രേംലാൽ, ഷീലാ കാർത്തികേയൻ, പഞ്ചായത്തംഗങ്ങളായ സുനിതാകൃഷ്ണകുമാർ ,രാജേഷ് വിവേകാനന്ദ , അഡ്വ.എസ്‌.രാജേഷ്. എന്നിവർ സംസാരിച്ചു.