ഹരിപ്പാട്: മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും 994 നമ്പർ മുട്ടം ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ 167ാ മത് ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു. പുഷ്പാർച്ചന, ഛായചിത്രത്തിൽ മാല ചാർത്തൽ, അനുസ്മരണ സമ്മേളനം എന്നിവ നടന്നു. സ്വാമി സുഖാകാശ സരസ്വതി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു. ആശ്രമ പ്രസിഡന്റ് ബി.നടരാജൻ അദ്ധ്യക്ഷനായി. മുട്ടം ബാബു മുഖ്യപ്രഭാഷണം നടത്തി. ആശ്രമം കൺവീനർ വി.നന്ദകുമാർ, ശാഖാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ബി.ദേവദാസ്, ജി.ഗോപാലകൃഷ്ണൻ, മഹിളാമണി, മുട്ടം സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ആർ.രാജേഷ് സ്വാഗതവും ജ്യോതി ജയകുമാർ നന്ദിയും പറഞ്ഞു.