ചേർത്തല ശ്രീനാരായണഗുരുദേവന്റെ 93-ാമത് സമാധി കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് എസ്.എൻ.ഡി.പി യോഗം തൈക്കൽ 519-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ആചരിക്കും. 21ന് രാവിലെ 9ന് ഗുരുപൂജ, പ്രാർത്ഥന,ഗുരുദേവകൃതികളുടെ ആലാപനം,വൈകിട്ട് 3 മുതൽ കുടുംബയൂണിറ്റ് കൺവീനർമാർ നയിക്കുന്ന ദൈവദശകാലാപനം, മൗനപ്രാർത്ഥന,4ന് അനുസ്മരണ യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് എം.പി.നമ്പ്യാർ അദ്ധ്യക്ഷത വഹിക്കും.