ചാരുംമൂട്: നൂറനാട് പഞ്ചായത്തിൽ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി. നൂറനാട് കിടങ്ങയം ഏലിയാസ് നഗർ
നാൻസിഭവനം ലോറൻസ് (52) ആണ് മരിച്ചത്.ക്ഷീരസംഘം ജീവനക്കാരനായിരുന്ന ഇദ്ദേഹത്തെ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് പ്രോട്ടോക്കാൾ പ്രകാരം ഇന്നലെ സംസ്കാരം നടത്തി. ഇതോടെ നൂറനാട്ട് കൊവിഡ് മരണം രണ്ടായി.