ചാരുംമൂട്: ജുവലറി​യി​ൽ പൂട്ട് അറുത്തുമാറ്റി​ മോഷണ ശ്രമം. ചാരുംമൂട്

ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അമ്പിളി ജുവലേഴ്സിന്റെ ഷട്ടറിന്റെ താഴുകൾ അറുത്ത് മാറ്റിയാണ് കഴിഞ്ഞ ദിവസം രാത്രി മോഷണശ്രമം നടത്തി​യത്. മദ്ധ്യഭാഗത്തുള്ള പുട്ട് തുറക്കാൻ കഴിഞ്ഞില്ല. രാത്രി രണ്ടുമണിയോടെ ഇവിടെ ഒരു കാറ് വന്നു നിൽക്കുന്നതിന്റെയും ഒരാൾ ഇറങ്ങി കടയിലേക്ക് വന്ന് താഴ് പൊട്ടിക്കുന്നതിന്റെ സി.സി.ടി​ വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. നൂറനാട് പൊലീസ് അന്വേഷണം നടത്തുന്നു.