മാന്നാർ : മോഷണശ്രമത്തിനിടെ മൂന്ന് യുവാക്കൾ പിടിയിൽ. ചങ്ങനാശേരി സ്വദേശികളായ ആർച്ച വീട്ടിൽ അഭിരാം വിജയൻ (27), ആലയിൽ ഷാ ഭവനിൽ സോനു എന്നു വിളിപ്പേരുള്ള ഇഗ്ഫർ (29), ക്ലായിക്കാട് കൊച്ചുപറമ്പിൽ അലൻ ജയിംസ് (21) എന്നിവരെയാണ് മാന്നാർ പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചെ ചെന്നിത്തല പുത്തുവിളപ്പടിക്ക് തെക്കുവശത്തായി മവേലിക്കര ഉമ്പർനാട് ലക്ഷ്മി നിവാസിൽ ഗോപാലകൃഷ്ണന്റെ പഴക്കടയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. പൊലീസ് പട്രോളിംഗിനിടെ കടയിൽ സംശയാസ്പദമായി കണ്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കടയുടെ താഴ് അറുത്ത നിലയിൽ കണ്ടെത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന പെട്ടിഓട്ടോയും കസ്റ്റഡിയിലെടുത്തു. പ്രതികളെ ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സി ഐ സി. ബിനു, എസ്. ഐമാരായ ജോർജ്കുട്ടി, കെ. പി ഷാജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്