മുഹമ്മ: ചീരപ്പൻചിറ സ്വാമി അയ്യപ്പൻ പഠന കളരിയിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം ഇന്ന് നടക്കും. ഉച്ചക്ക് 2.30ന് പഠനത്തിൽ മികവ് പുലർത്തുന്ന മൂന്ന് കുടുംബങ്ങളിൽ നിന്ന് ആറ് പെൺകുട്ടികളെ പഠന കളരി പരിരക്ഷകരായ മാധവ ബാലസുബ്രഹ്മണ്യവും പത്മജ ബാലസുബ്രഹ്മണ്യവും ചേർന്ന് അനുമോദിക്കും.