ചേർത്തല:മുഹമ്മ പള്ളിക്കുന്ന് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അഷ്ടമി രോഹിണിയോടനുബന്ധിച്ച് ഇന്ന് ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ ജന്മാഷ്ടമി പ്രസാദ വഴിപാട് നടത്തും. രാത്രി 12 ന് വിശേഷാൽ അവതാര പൂജയും ഉണ്ണിയപ്പ വഴിപാടും ഉണ്ടായിരിക്കുന്നതാണെന്ന് ദേവസ്വം പ്രസിഡന്റ് വി.എൻ മനോഹരൻ അറിയിച്ചു. ഫോൺ: 9496157731