ഹരിപ്പാട്: മുട്ടം ശ്രീരാമകൃഷ്ണാശ്രമം സ്ഥാപകരിൽ പ്രമുഖൻ എ.പി ഉദയഭാനുവിന്റെയും, ദീർഘകാലം രാജ്യസഭാ അംഗമായിരുന്ന കോമലേഴത്ത് ഭാരതി ചാന്നാട്ടിയുടെയും മകളായ ഊർമ്മിള ഉദയഭാനുവിന്റെ നിര്യാണത്തിൽ മുട്ടം ശ്രീരാമകൃഷ്ണാശ്രമം ഭരണസമിതി അനുശോചനം രേഖപ്പെടുത്തി. അനുസ്മരണ സമ്മേളനത്തിൽ ആശ്രമം പ്രസിഡന്റ് ബി.നടരാജൻ അദ്ധ്യക്ഷനായി. സ്വാമി സുഖാകാശ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. ആശ്രമം കൺവീനർ വി.നന്ദകുമാർ, മുട്ടം ബാബു, ബി.ദേവദാസ്, ജി.ഗോപാലകൃഷ്ണൻ, മുട്ടം സുരേഷ്, സി.മഹിളാമണി, ബി.രഘുനാഥൻ തുടങ്ങിയവർ സംസാരിച്ചു. ആർ.രാജേഷ് സ്വാഗതവും ശ്രീകല നന്ദകുമാർ നന്ദിയും പറഞ്ഞു.