ആലപ്പുഴ: സ്ത്രീ സുരക്ഷയ്ക്ക് ഒരു വിലയും നൽകാത്ത സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡി.സുഗതൻ പറഞ്ഞു. വിചാർവിഭാഗ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ മുല്ലയ്ക്കൽ ക്വിറ്റ് ഇന്ത്യ സ്മാരകത്തിന് മുന്നിൽ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് അഡ്വ. സഞ്ജീവ് അമ്പലപ്പാട് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ, ജില്ലാ ജനറൽ സെക്രട്ടറി ഡോ. പി.രാജേന്ദ്രൻ നായർ, ജില്ലാ വർക്കിംഗ് സെക്രട്ടറി എൻ.രാജ്‌നാഥ്, ജില്ലാ സെക്രട്ടറിമാരായ പ്രൊഫ. പരമേശ്വരൻ പിള്ള, ജഗൻനാഥൻ, ഹസൻ പൈങ്ങാമഠം, എന്നിവർ സംസാരിച്ചു.