ആലപ്പുഴ: കൊവിഡ് രോഗഭീഷണിയും പൊതു ഖജനാവിനുണ്ടാകുന്ന ഭീമമായ ദുർചെലവും ജനങ്ങൾക്കുണ്ടാകുന്ന വിവരണാതീതമായ ക്ലേശങ്ങളും കണക്കിലെടുത്ത് കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് ജനതാദൾ (എസ്) ആലപ്പുഴ ജില്ലാ സെക്രട്ടറി പി.ജെ. കുര്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച ഇ-മെയിൽ സന്ദേശത്തിൽ ആ വശ്യപ്പെട്ടു.