ആലപ്പുഴ: പമ്പയാറ്റിൽ രക്ഷാ പ്രവർത്തനത്തിനിടയിൽ വീരമൃത്യു വരിച്ച ധീര ഫയർ ഫോഴ്‌സ് സേനാനി ചിത്തേന്ദ്രന്റെ ഏഴാമത് അനുസ്മരണ ദിനത്തോട് അനുബന്ധിച്ചു കേരള ഫയർ സർവീസ് അസോസിയേഷൻ കോട്ടയം മേഖലാ കമ്മിറ്റി പത്ത് മുതൽ പതിനഞ്ച് വയസ് വരെയുള്ള കുട്ടികൾക്കായി ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. വരച്ച ചിത്രങ്ങൾ സ്‌കാൻ ചെയ്‌തോ ഫോട്ടോയെടുത്തോ 17 ന് മുമ്പ് ലഭിക്കണം. ഫോൺ 9656372804, 9605867400, 9497777377.