ഹരിപ്പാട്: തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തട്ടാരമ്പലം മറ്റം സ്വദേശിയായ രാജീവ് (45) ആണ് ഇന്നലെ വൈകിട്ട് 3.45ഓടെ സ്റ്റേഷന് പുറകുവശത്തുള്ള കക്കൂസിൽ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബോധരഹിതനായി കിടന്ന രാജീവിനെ സഹപ്രവർത്തകർ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. മുറിവേറ്റ ഭാഗത്ത് നാല് സ്റ്റിച്ചുകൾ ഉണ്ട്. ജോലിയുമായി ബന്ധപ്പെട്ട മാനസികസമ്മർദ്ദമാകാം കാരണമെന്ന് കരുതുന്നു.