കുട്ടനാട് : കുട്ടനാട്ടിലെ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾഇടപെടണമെന്ന് എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ ആവശ്യപ്പെട്ടു. യോഗം വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സന്തോഷ് ശാന്തി, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ എ.കെ.ഗോപി ദാസ്, എം.പി.പ്രമോദ്, അഡ്വ.എസ്.അജേഷ് കുമാർ, ടി.എസ്.പ്രദീപ്കുമാർ,കെ.കെ.പൊന്നപ്പൻ, പി.ബി. ദിലീപ്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി. സുബീഷ്, സെക്രട്ടറി പി.ആർ.രതീഷ്, വനിതാ സംഘം പ്രസിഡന്റ് ലേഖ ജയപ്രകാശ്, സെക്രട്ടറി സജിനി മോഹൻ, എംപ്ലോയീസ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുൽദാസ് ,സൈബർ സേന യൂണിയൻ കൺവീനർ ശരത് കുമാർ എന്നിവർ സംസാരിച്ചു