ചാരുംമൂട് : കണ്ടയിൻമെന്റ് സോണായ ചുനക്കര പഞ്ചായത്തിലെ 8,10 വാർഡുകൾ സേവാഭാരതി കരിമുളയ്ക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. നിരീക്ഷണത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് പച്ചക്കറി - പലചരക്ക് കിറ്റുകളും അവശ്യ മെഡിസിനുകളും വിതരണം ചെയ്തു.