ചാരുംമൂട് : ആംബുലൻസിൽ യുവതിയെ പീഡിപ്പിച്ച പ്രതിക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസ്സെടുക്കുക, ഇരയായ പെൺകുട്ടിയുടെ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സാംബവർ സൊസൈറ്റി മാവേലിക്കര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരക്കുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നടന്ന ധർണ്ണ ജില്ലാ പ്രസിഡന്റ്
പി.കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി ആർ.ബാബു, വൈസ് പ്രസിഡന്റ് ശശിധരൻ,
ബിജു താമരക്കുളം, അശോകൻ പുന്നകുറ്റി, വിപിൻ ലാൽ, ആർ.രാജപ്പൻ, സരിത ബാബു, സിജിൻ തുടങ്ങിയവർ സംസാരിച്ചു .